13 ലക്ഷം സൈനികര്‍ക്ക് ആവശ്യമുള്ള തോക്കുകള്‍ ആഗോള ആയുധ വിപണിയില്‍ നിന്നും വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവിൽ ഇന്ത്യൻ സൈന്യം ഐഎന്‍എസ്എഎസ് റൈഫിളുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം അത്യാധുനിക തോക്കുകളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് . 1.85 ലക്ഷം തോക്കുകളാണ് ആദ്യഘട്ടത്തിൽ വാങ്ങുക. ഇതിൽ 65000 തോക്കുകൾ ഉടനെത്തന്നെ സൈനികർക്ക് നൽകാനാണ് നീക്കം.
തദ്ദേശീയമായി സൈന്യത്തിനാവശ്യമായ തോക്കുകള്‍ നിര്‍മിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ ഇത് നടക്കാതെ വന്നപ്പോഴാണ് ആഗോളവിപണിയിൽ നിന്ന് വാങ്ങാൻ തീരുമാനമായിരിക്കുന്നത്. മൂന്നു മിനിറ്റിനുള്ളില്‍ അര കിലോമീറ്റര്‍ ദൂരത്തേക്ക് ലക്ഷ്യം തെറ്റാതെ വെടിവെയ്ക്കാനുള്ള ശേഷി, ടെലസ്‌കോപിക് കാഴ്ച്ച, ഏത് കാലാവസ്ഥയിലും രാത്രിയിലും കാണുന്നതിനുള്ള ശേഷി എന്നിവയാണ് തോക്കിൽ പ്രതീക്ഷിക്കുന്ന പുതിയ മാറ്റങ്ങൾ.
Post Your Comments