NewsIndia

പാകിസ്ഥാന്റെ വായ അടപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ വായ അടപ്പിച്ച് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. ഉറി ഭീകരാക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ആദ്യമായി സംസാരിച്ചപ്പോഴാണ് ഡോവല്‍ മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാനുമായി പങ്കുവച്ചത്. നേരത്തെ, ഇന്ത്യന്‍ ഡിജിഎംഒയും മിന്നലാക്രമണത്തെക്കുറിച്ച് പാക്ക് ഡിജിഎംഒയെ അറിയിച്ചിരുന്നു.

ഉറി ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു സഹകരിക്കാമെന്നും പാക്ക് അധികാരികള്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യ പഠാന്‍കോട്ട് ഭീകരാക്രമണത്തിലെ പാക്ക് അന്വേഷണത്തിന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഇത്തരം അന്വേഷണങ്ങളില്‍ ഇന്ത്യയുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഡോവല്‍ നിലപാടെടുത്തു. ഇന്ത്യയുടെ താല്‍പര്യങ്ങളും അധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാനുമായി പങ്കുവച്ചത്.

പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെത്തി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് വരെ നടത്തി. എന്നാല്‍, ഇന്ത്യയെ പാക്കിസ്ഥാനിലെത്തി തെളിവ് ശേഖരിക്കാന്‍ അനുവദിച്ചില്ല. സംഭവത്തിന്റെ മുഖ്യസൂത്രധാരനെയോ മറ്റുള്ളവര്‍ക്കെതിരെയോ യാതൊരു നടപടിയും എടുക്കാനും തയാറായിട്ടില്ല. ഇതാണ് പുതിയ വിഷയത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ അവിശ്വസിക്കാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button