
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ യാരിപോറ പൊലീസ് സ്റ്റേഷനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഭീകരര്‍ പോലീസ് സ്റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസുകാര്‍ തിരികെ വെടി വച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല. ഇവര്‍ക്കായി പോലീസും സൈന്യവും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയാണ്.
അതേസമയം, നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലഘനം തുടരുകയാണ്. അഖ്നൂർ മേഖലയിലെ ഗിഗ്രിയാൽ, ചന്നി, പ്ലാൻവാല പ്രദേശങ്ങളിൽ പാക് റേഞ്ചേഴ്സ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.
Post Your Comments