NewsIndia

കെജ്‌രിവാളിനു നേരെ മഷിപ്രയോഗം

ജയ്പൂര്‍ : രാജസ്ഥാനിലെ ബികാനീറിൽ വച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തി. കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ അനുശോചിക്കാനായുള്ള ചടങ്ങിനെത്തിയതായിരുന്നു കെജ്രിവാള്‍.

കെജ്രിവാള്‍. 10 മണിയോടെ ശങ്കര്‍ സേവാദാസ് എന്നയാളുടെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോൾ രാജ്യദ്രോഹി എന്ന് വിളിച്ചു കൊണ്ട് ദിനേഷ് ഓജ എന്ന വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹത്തിന്റെ മുഖത്ത് മഷി ഒഴിച്ചത്. എബിവിപി നേതാവാണ് ദിനേഷ്. മഷിപ്രയോഗത്തിനു ശേഷം ഇത് ചെയ്ത ആളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button