NewsIndia

മിന്നലാക്രമണം : യൂറോപ്യന്‍ പാര്‍ലമെനറും ഇന്ത്യയ്ക്കൊപ്പം

ലണ്ടന്‍: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. പാക് അധീന കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പിന്തുണയറിയിച്ചത്. അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റെയ്‌സാര്‍ഡ് ഷര്‍നെകി ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ ഇന്ത്യൻ അതിർത്തിയിൽ നടത്തുന്ന നീക്കങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെടേണ്ടതും പിന്തുണയ്‌ക്കേണ്ടതുമാണ്. ഈ ആക്രമണങ്ങള്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ കേന്ദ്രീകരിച്ച് വളരുന്ന തീവ്രവാദ സംഘങ്ങളെ നേരിട്ടില്ലെങ്കില്‍ അധികം വൈകാതെ ഇത് യൂറോപ്പിനും പടിഞ്ഞാറന്‍ മേഖലയ്ക്കുതന്നെയും ഭീഷണിയുയര്‍ത്തും. പാക് പ്രതിരോധ വിഭാഗവും അഫ്ഗാന്‍ താലിബാനും തമ്മിലുള്ള അടുത്ത ബന്ധവും വളരെ വ്യക്തമാണ്. പാക് അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലയെ ഇല്ലാതാക്കുന്നതിന് പാകിസ്താനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അനിവാര്യമാണെന്നും റെയ്‌സാര്‍ഡ് ഷര്‍നെകി പറഞ്ഞു.

shortlink

Post Your Comments


Back to top button