KeralaNews

ഐ.എസ് വേട്ട: പിടിയിലായവരില്‍ ‘തേജസ്‌’ ജീവനക്കാരനും

തിരൂര്‍: ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റു (ഐ.എസ്.)മായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റുചെയ്തവരില്‍ പത്രജീവനക്കാരനും ഉൾപ്പെടുന്നു. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേരുന്നതിനിടെ അറസ്റ്റിലായത് തേജസ് ദിനപ്പത്രത്തിലെ വെബ് ഡിസൈനറായ മലപ്പുറം പൊന്‍മുണ്ടം സ്വദേശി സഫ്വാനാണ്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി തേജസ് പത്രം അധികൃതര്‍ അറിയിച്ചു.

സഫ്വാന്‍ ശനിയാഴ്ച കോഴിക്കോട്ടു നടന്ന പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ക്യാംപയിന്‍ സമാപനസമ്മേളനത്തില്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. അന്നു രാത്രിവരെ സമ്മേളനനഗരിയിലുണ്ടായിരുന്നു. കനകമലയില്‍നിന്ന് ഞായറാഴ്ചയാണ് സഫ്വാനുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തത്. പോപ്പുലര്‍ ഫ്രണ്ടില്‍നിന്നും സഫ്വാനെ സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവപ്രവര്‍ത്തകനായിരുന്നു സഫ്വാന്‍. ഇതിന്റെ ആദ്യരൂപമായ എന്‍.ഡി.എഫിലും പ്രവര്‍ത്തിച്ചിരുന്നു. 2007 മാര്‍ച്ച് 21-ന് കോട്ടക്കല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പ്രതിയാണ്. തേജസ് പത്രത്തിലെ ജീവനക്കാരനായ സഫ്വാന്‍, അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ ചില നേതാക്കള്‍ സഫ്വാന്റെ വീടുസന്ദര്‍ശിച്ച് നിയമസഹായം വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഐ.എസ്. ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായതോടെ സംഘടനയുടെ പ്രവര്‍ത്തനം പോലീസിന്റെ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button