Kerala

കരസേനാ റിക്രൂട്ട്‌മെന്റ് : ഇടനിലക്കാര്‍ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം● തിരുവനന്തപുരത്ത് ആര്‍മി പരേഡ് ഗ്രൗണ്ടില്‍ ഒക്‌ടോബര്‍ 15 മുതല്‍ 25 വരെ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കരസേനയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ജാഗരൂകരായിരിക്കണമെന്ന് എ.ഡി.എം. ജോണ്‍ വി. സാമുവല്‍ അറിയിച്ചു.

കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റാലിയുടെ വിജയത്തിനായി വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും എ.ഡി.എം പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പാങ്ങോട് കരസേനാ ക്യാമ്പ് റിക്രൂട്ട്‌മെന്റ് ഓഫീസില്‍ 0471-2351762 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും. യോഗത്തില്‍ ആര്‍മി, പോലീസ്, ആരോഗ്യവകുപ്പ്, റവന്യു, കുടുംബശ്രീ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button