Kerala

തെരുവ്നായകളെ കൊല്ലാന്‍ സബ്സിഡിയോടെ എയര്‍ഗണ്‍: പട്ടിയെക്കൊന്ന് കേസുള്ളവര്‍ക്ക് പ്രത്യേക ഡിസ്കൌണ്ട്

കോട്ടയം● തെരുവ് നായ്ക്കളെ കൊല്ലാന്‍ സബ്സിഡിയോടെ എയര്‍ഗണ്‍ വാങ്ങാം. പട്ടിയെക്കൊന്നതിന് പോലീസ് കേസുള്ളവര്‍ക്ക് പ്രത്യേക ഡിസ്കൌണ്ടും ലഭിക്കും. പാലാ സെന്റ് തോമസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഓള്‍ഡ് സ്റ്റുഡെന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷനാണ് വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

തെരുവ് നായ്ക്കളുടെ ശല്യത്തിന് വന്ധ്യംകരണം ഒരു പരിഹാരമല്ലെന്നും കൊല്ലുക തന്നെയാണ് പരിഹാരമെന്നും അസോസിയേഷന്‍ വിശ്വസിക്കുന്നു. അതിന് ഒരു ആയുധം എന്ന നിലയിലാണ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് എയര്‍ഗണ്‍ നല്‍കുന്നത്. 4000 രൂപയാണ്  തോക്കിന്റെ വില. 10 ശതമാനം സബ്സിഡിയോടെയാണ് വില്പന. പോലീസ് കേസുള്ളവര്‍ക്ക് 25 ശതമാനം വിലകുറച്ച് ലഭിക്കും. ജനപ്രതിനിധികള്‍ക്ക് പ്രത്യേക ആനുകൂല്യവും ലഭിക്കും.

തെരുവ് നായ്ക്കളെ കൊന്നതിന് നിരവധി കേസുകള്‍ നിലവിലുള്ള ജോസ് മാവേലിയ്ക്ക് എയര്‍ഗണ്‍ നല്‍കിയാണ്‌ വിതരണോത്ഘാടനം നിര്‍വഹിച്ചത്. ഇതുവരെ 300 ലധികം എയര്‍ഗണ്ണുകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതായി ഭാരവാഹികള്‍ പറയുന്നു.

shortlink

Post Your Comments


Back to top button