![army-flag](/wp-content/uploads/2016/10/army-flag.jpg.image_.784.410.jpg)
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ പാക്ക് ഡ്രോണുകളെത്തിയെന്ന് റിപ്പോര്‍ട്ട്. ദുരൂഹ സാഹചര്യത്തിലാണ് ആളില്ലാ വിമാനം(ഡ്രോണ്‍) വട്ടമിട്ട് പറന്നത്. ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പകരംവീട്ടാന്‍ ഏതുനിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാമെന്നാണ് സൈന്യത്തിന്റെ നിഗമനം. ഇതേതുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ ഡ്രോണ്‍ എത്തിയതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ.ശര്‍മ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് പാക്ക് ഇപ്പോള്‍ ശ്രമിക്കുന്നത്. ഏത് സാഹചര്യത്തിലായാലും പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭീകരരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്നും ശര്‍മ പറഞ്ഞു. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത കണക്കിലെടുത്ത് അവിടുത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രതിരോധസേനയും സുരക്ഷാസേനയും അതീവ ജാഗ്രതയിലാണ്.
Post Your Comments