International

ക്യാന്‍സര്‍ രോഗിയായ വിദ്യാര്‍ത്ഥിയെ നിരന്തരം കളിയാക്കിയ മകള്‍ക്ക് അമ്മ വിധിച്ച ശിക്ഷ

ക്യാന്‍സര്‍ രോഗിയായ വിദ്യാര്‍ത്ഥിയെ നിരന്തരം കളിയാക്കിയ മകള്‍ക്ക് അമ്മ വിധിച്ചത് കടുത്ത ശിക്ഷ. ബാത്‌റൂമിലെ തറയിലിരുത്തി ഒരു അമ്മ ബലമായി തന്റെ മകളുടെ മുടി ഡ്രിമ്മര്‍ ഉപയോഗിച്ച് മുറിച്ചു കളയുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. സ്‌കൂളില്‍ വച്ച് സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ മുടിയില്ലാത്തതിനാല്‍ നിരന്തരം കളിയാക്കിയതിനാലാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് അമ്മ എത്തിയത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

തറയിലിരുന്നു മുടി മുറിക്കുന്നതിനെതിരെ കുട്ടി പ്രതികരിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല. തറയിലൂടെ നീങ്ങി നിരങ്ങുന്ന കുട്ടി കൈകൊണ്ട് മുഖം മറക്കുകയും കണ്ണീര്‍ തുടക്കുകയും ചെയ്യുന്നുണ്ട്. മുടി മുറിച്ച് തറയിലേക്ക് വലിച്ചെറിയുന്നതോടൊപ്പം അമ്മ എന്തൊക്കെയോ പറയുകയും ചെയ്യുന്നുണ്ട്. കുട്ടിയെ ശകാരിക്കുകയാണെന്ന് വ്യക്തം. വീഡിയോയിലെ അമ്മയും മകളും സംസാരിക്കുന്നത് പോര്‍ച്ചുഗീസ് ഭാഷയാണ്. എന്നാല്‍ ഏതു രാജ്യത്തു നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരിക്കുന്നത്. അമ്മ ചെയ്തത് ശരിയാണെന്നു വാദിക്കുന്നവരും അമ്മ ചെയ്തത് ശരിയായില്ലെന്നു പറയുന്നവരും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button