തൃശൂർ:മദ്യപാനികളെ വിവാഹം ചെയ്യരുതെന്ന ഉപദേശവുമായി മേധാ പട്കർ.മദ്യപാനികളെ വിവാഹം ചെയ്യില്ലെന്ന് ഓരോ പെൺകുട്ടികളും പ്രതിജ്ഞ എടുക്കേണ്ടതാണെന്നും മേധാ പട്കർ പറഞ്ഞു.തൃശ്ശൂരിൽ ലഹരിക്കെതിരായി നടത്തുന്ന പദയാത്രക്കിടെയാണ് മേധാ പട്കർ ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി ഉപയോഗിക്കുന്നവർക്ക് പെണ്മക്കളെ നൽകില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുനൽകണം.ലഹരി കാരണം നിരവധി സ്ത്രീകളുടെ ജീവിതമാണ് നശിച്ചിരിക്കുന്നത്.ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും സ്ത്രീകൾ മദ്യ വിരുദ്ധ സമരങ്ങൾ നടത്തുന്നുണ്ട്.അതുപോലെ കേരളത്തിലെ സ്ത്രീകളും വിദ്യാർത്ഥികളും മുന്നോട്ട് വരണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു.ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുന്നത് ലഹരിയാണെന്നും ജീവിതത്തെയും സന്തോഷത്തെയും പ്രണയത്തെയുമെല്ലാം ഇല്ലാതാക്കുന്നത് ലഹരിയാണെന്നും വിദ്യാർത്ഥിനികൾ ലഹരിക്കെതിരെ യുദ്ധം ചെയ്യണമെന്നും പട്കർ പറയുകയുണ്ടായി.കൂടാതെ സർക്കാരുകളും ഇതിന് മുൻകയ്യെടുത്ത് മുന്നോട്ട് വരണമെന്നും പാപം വിറ്റു കിട്ടുന്ന ലാഭം സർക്കാരുകൾ വേണ്ടെന്ന് വയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Post Your Comments