കല്ല്യാണത്തിന് എത്തുന്നവര്‍ ഒരു ദിവസത്തെ റേഷന്‍ അരി കൊണ്ടുവരണം. ഒരു കല്ല്യാണക്കുറിയിലാണ് ഇങ്ങനെയൊരു അഭ്യര്‍ത്ഥന കണ്ടത്. എന്നാല്‍, ഈ കല്ല്യാണക്കുറിക്ക് 1946 വര്‍ഷത്തെ പഴക്കമുണ്ട്. കൊയിലാണ്ടിയില്‍ നിന്നാണ് കത്ത് എത്തിയത്. ഈ വിവാഹക്ഷണക്കത്താണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്.
1946 മെയില്‍ കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടക്കേണ്ട ഒരു വിവാഹത്തിന് ആളുകളെ ക്ഷണിച്ചുള്ള ഈ കത്ത് ശ്രദ്ധേയമാവുകയാണ്. നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു കൊള്ളുന്നു എന്ന കുറിപ്പാണുള്ളത്. ഓരോ കുടുംബത്തിനും അത്യാവശ്യമായ അരി റേഷന്‍ കടകളിലൂടെ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന കാലത്ത് ഇത്തരത്തിലാണത്രേ കല്ല്യാണക്കുറി.
വിവാഹ ചടങ്ങിനുള്ള അരി ആ സമയത്ത് വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് പതിവ്. ഇല്ലെങ്കില്‍ വലിയ വിലകൊടുത്ത് അരിവാങ്ങണം. അക്കാലത്ത് സാമ്പത്തിക ശേഷിയില്ലാത്തവരായിരുന്നു പല കുടുംബങ്ങളും. ക്ഷണപത്രം എന്നതിനു പകരം ക്ഷണനപത്രം എന്നാണടിച്ചിട്ടുള്ളത്.
Post Your Comments