KeralaNews

ഐ.എസ് അനുഭാവ തീവ്രവാദികളെ ജില്ലകള്‍ തോറും ഉമ്മൂല നാശം വരുത്താന്‍ പദ്ധതി തയ്യാറാക്കി എന്‍.ഐ.എ

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഐ.എസിന്റെ ദക്ഷിണേന്ത്യന്‍ വിഭാഗമായ അന്‍സാര്‍ ഉള്‍ ഖലീഫ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ എന്‍.ഐ.എ ശ്രമം തുടങ്ങി. നവമാദ്ധ്യമങ്ങളിലെ ഐ.എസ് സാന്നിദ്ധ്യം കണ്ടെത്താന്‍ വിദേശ ഏജന്‍സികളുമായി ചേര്‍ന്നുള്ള ഐ.ബിയുടെ ഓപ്പറേഷന്‍ ചക്രവ്യൂഹ’ നിരീക്ഷണമാണ് ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങള്‍ ആക്രമിക്കാനും പ്രമുഖരെ വകവരുത്താനുമുള്ള കണ്ണൂരിലെ സംഘത്തിന്റെ പദ്ധതി കണ്ടെത്തിയത്. മലയാളം ഫേസ് ബുക്ക് പേജിലൂടെയും യുവാക്കളെ ആകര്‍ഷിച്ചിരുന്നു. എല്ലാ ജില്ലകളിലും യുവാക്കള്‍ ഇവരുടെ സ്വാധീനവലയത്തിലുണ്ടെന്നാണ് കണ്ടെത്തല്‍.

കണ്ണൂര്‍ സ്വദേശിയായ മന്‍ഷീദിന്റെ നേതൃത്വത്തില്‍ ഖത്തറിലിരുന്നായിരുന്നു സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍. നാലുദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച നാട്ടിലെത്തിയപ്പോഴാണ് മന്‍ഷീദിനെ എന്‍.ഐ.എ പിടികൂടിയത്. രണ്ടുവര്‍ഷമായി ചെന്നൈയിലെ കോട്ടിവാക്കത്ത് താമസിക്കുന്ന തൃശൂരുകാരന്‍ സ്വാലിഹ് മുഹമ്മദാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സ്വാലിഹ് ചെന്നൈ സ്വദേശിയെ വിവാഹംകഴിച്ച് അവിടെ കൂടുകയായിരുന്നു.

ഐ.എസിന്റെ ഭാഗമായ ദായേഷ് കേരളത്തില്‍ 14 ജില്ലകളിലും പരിശീലനക്ലാസുകള്‍ നടത്തുന്നുണ്ടെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം . ഒരേ സമയം 700 പേരുമായി ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയത്തിന് ഇരുപതോളം സന്നദ്ധപ്രവര്‍ത്തകരാണ് ഐ.എസിന്റെ കേരള ഘടകത്തിന്റെ കീഴിലുള്ളത്. ദജ്ജല്‍-ഇ-അക്ബര്‍ എന്ന രഹസ്യഗ്രൂപ്പില്‍ മലയാളികളടക്കം 1400 അംഗങ്ങള്‍ ഐ.എസ് ആശയപ്രചാരണത്തിന് വളരെ സജീവമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന വിവരം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. മലയാളത്തിലടക്കം 94 വെബ്‌സൈറ്റുകളിലൂടെയാണ് ഇവര്‍ ആശയപ്രചാരണം നടത്തുന്നത്. ഇവരെ തിരഞ്ഞ്പിടിച്ച് ഇല്ലായ്മ ചെയ്യാനാണ് രഹസ്യന്വേഷണ ഏജന്‍സികളുടെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button