കണ്ണൂര്‍ : കേരളത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കണ്ണൂര്‍ കനകമലയില്‍ നിന്നും പിടിയിലായ ഐ.എസ് കേരള ഘടകത്തിന്റെ സംഘങ്ങളില്‍ നിന്നും എന്‍.ഐ.എയ്ക്ക് ചില നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്.
കൊച്ചിയില്‍ ജമാഅത് ഇസ്ലാമി സമ്മേളന വേദിയിലേയ്ക്ക് ഫ്രാന്‍സ് മോഡലില്‍ ലോറി ഇടിച്ചുകയറ്റി ആക്രമണം നടത്തുക ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്കാണ് ഇവര്‍ രൂപം നല്‍കിയിരുന്നത്.
നീസില്‍ നടത്തിയതിനു സമാനമായ ആക്രമണമാണ് കൊച്ചിയിലും ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇതു സംബന്ധിച്ച് പിടിയിലായവര്‍ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
നവമാധ്യമങ്ങള്‍ വഴിയായിരുന്നു സന്ദേശ കൈമാറ്റം. ഇതിലൊരു ഗ്രൂപ്പിന്റെ അഡ്മിനാണ് കഴിഞ്ഞദിവസം കണ്ണൂര്‍ കനകമലയില്‍നിന്ന് അറസ്റ്റിലായ ഉമര്‍ അല്‍ ഹിന്ദി എന്ന മന്‍സീദ്.
ഇതിന് പുറമെ സംസ്ഥാനത്ത നാല് പ്രമുഖരെ വധിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നതായും, പിടിയിലായവര്‍ മൊഴി നല്‍കി. എട്ടുമാസം മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊച്ചിയിലെ ആക്രമണ പദ്ധതിയായിരുന്നു ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച വിഷയം.
കനകമല കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടത്താന്‍ കണ്ണൂര്‍ ജില്ലയിലെ രണ്ടു പണ്ഡിതരുടെ സഹായവും ഇവര്‍ക്കു ലഭിച്ചിരുന്നു. കേരളത്തില്‍നിന്ന് ഐ.എസ്സിലേക്കു പോയവരുമായി ഇതില്‍ ചിലര്‍ക്ക് നേരിട്ട് ബന്ധമുണ്ട്.
പ്രതികളെ 12 ദിവസം കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് കനകമലയില്‍ എത്തിക്കുക. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത സംഘം വിശദ പരിശോധനക്ക് അയക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ആപ് ആയ ‘ടെലിഗ്രാം ചാറ്റി’ന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
പിടിയിലായവര്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ വിവരങ്ങളും പിടിച്ചെടുത്തവയിലുണ്ട്.
Post Your Comments