IndiaNewsInternational

ബി.സി.സി.ഐയ്‌ക്കെതിരെ ശക്തമായ നടപടിയുമായി ലോധ കമ്മിറ്റി: ഇന്ത്യ- ന്യുസിലാന്‍ഡ് പരമ്പര അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: ബി.സി.സിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നടന്നുവരുന്ന ഇന്ത്യ- ന്യുസിലാന്‍ഡ് പരമ്പര അനിശ്ചിതത്വത്തില്‍. ന്യൂസിലാന്‍ഡുമായി ഒരു ടെസ്റ്റും അഞ്ച് ഏകദിന പരമ്പരകളും ഇനി അവശേഷിക്കുന്നുണ്ട്. എന്നാല്‍ പരമ്പര നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നുള്ള വിവരം.

ബി.സി.സി.ഐ അക്കൗണ്ടുകളില്‍ നിന്ന് സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നത് നിലയ്ക്കും. സാമ്പത്തിക ഇടപാടുകള്‍ മരവിക്കുന്നതോടെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ബി.സി.സി.ഐ യുടെ പക്ഷം. എന്നാല്‍ ഇതൊന്നും പരമ്പരയെ ബാധിക്കില്ലെന്നും ജസ്റ്റീസ് ലോധ അറിയിച്ചു. ബി.സി.സി.ഐയുടെ ദൈനംദിന ചെലവുകളും തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.സി.സിഐ സെക്രട്ടറി അജയ് ശിര്‍കെ, സി.ഇ.ഒ രാഹുല്‍ ജോഹ്‌രി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, യെസ് ബാങ്ക് മേധാവി റാണ കപൂര്‍ എന്നിവര്‍ക്കാണ് ലോധ കമ്മിറ്റി നോട്ടീസ് നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് ബി.സി.സി.ഐ ലംഘിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.

വെള്ളിയാഴ്ച ചേര്‍ന്ന ബി.സി.സി.ഐ പ്രത്യേക ജനറല്‍ മീറ്റിംഗില്‍ മെമ്പര്‍ അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button