ചെക്കോസ്ലോവാക്യ:ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായാണ് നമ്മൾ വിവാഹത്തെ കാണുന്നത്.അതുകൊണ്ടു തന്നെ വിവാഹത്തെ അവിസ്മരണീയമാക്കാൻ നാം ആഗ്രഹിക്കാറുണ്ട്.ചിലരാകട്ടെ അതിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ്.ചെക്കോസ്ലോവാക്യയിലെ രണ്ടു യുവമിഥുനങ്ങള്‍ തങ്ങളുടെ വിവാഹം അത്യാഢംബരമാക്കിയതും ഇതിന്റെ ഭാഗമാണ്.ഏവ്ക, ലുകാസ് എന്ന രണ്ട് ജിപ്സികളുടെ വിവാഹം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
വിവാഹം വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായി ഇവർ ഒന്നേമുക്കാല്‍ കോടി മുടക്കിയാണ് വിവാഹ വസ്ത്രം വാങ്ങിയിരിക്കുന്നത്. ഇതിന് പുറമെ വസ്ത്രം നിറയെ സ്വര്ണക്കൊത്തുപണികളും യൂറോനോട്ടുകളും തുന്നിച്ചേര്‍ക്കുകയും ചെയ്തു.തീർന്നിട്ടില്ല ഇനിയുമുണ്ട് വിശേഷം നാല് ദിവസം നീണ്ടു നിന്ന വിവാഹച്ചെലവിന് 30,375 യൂറോയാണ് ഇവർ ചെലവാക്കിയത്. ചടങ്ങില്‍ പങ്കെടുത്ത സംഗീതജ്ഞര്‍ക്കും വെയിറ്റര്‍മാര്‍ക്കും നൂറ് കണക്കിന് യൂറോകളാണ് ടിപ്പായി നൽകിയത്.ഈസ്റ്റേണ്‍ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ വെബ് ലോകത്ത് ഇവര്‍ ഇതിനോടകം തന്നെ മിന്നും താരങ്ങളായിരിക്കുകയാണ്.
Post Your Comments