ദുബായ്:ദുബായ് ട്രാമിന്റെ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ പരിഷ്‌കരിച്ച് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ്ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും . ട്രാമിന്റെ പാതയില്‍ ചുവപ്പ് സിഗ്നല്‍ തെറ്റിക്കുന്നവര്‍ക്ക് ഇനി മുപ്പതിനായിരം ദിര്‍ഹം വരെ പിഴ. കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ 2014ലെ പ്രമേയം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നടപടി.
ട്രാമിന്റെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികള്‍. ട്രാമിന്റെ പാതയിലെ ഇന്റര്‍സെക്ഷനുകളില്‍ ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് അപകടമുണ്ടാക്കുകയും മരണമോ ഗുരുതരപരുക്കോ സംഭവിക്കുകയും ചെയ്താലാണ് മുപ്പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുക.ഇത്തരംകുറ്റങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പിഴ പതിനയ്യായിരം ദിര്‍ഹമാണ്. കൂടാതെ മൂന്ന് വർഷം വരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് പരുക്കുകള്‍ കൂടാതെയുള്ള അപകടമാണെങ്കില്‍ മൂവായിരം ദിര്‍ഹം മുതല്‍ ആറായിരം ദിര്‍ഹം വരെയാണ് പിഴ.മുപ്പത് ദിവസം മുതല്‍ ആറുമാസം വരെയായിരിക്കും ലൈസന്‍സ് റദ്ദാക്കുക.അപകടം സംഭവിക്കാത്ത ചുവപ്പ് സിഗ്നല്‍ ലംഘനങ്ങള്‍ക്ക് രണ്ടായിരം ദിര്‍്ഹം മുതല്‍ അയ്യായിരം ദർഹം വരെയാണ് പിഴ. ഒരുമാസം മുതല്‍ മൂന്ന് മാസം വരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഔദ്യോഗിക ഗസ്റ്ററില്‍ പുതിയ നിയമം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഷെയ്ഖ് ഹംദാന്‍ അറിയിച്ചിട്ടുണ്ട്
Post Your Comments