വാഷിംഗ്‌ടണ്‍● നിയന്ത്രണരേഖ മറികടന്ന് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്) നടത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വാദം അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക. അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി എന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് വക്താവ് ജോണ്‍ കിര്‍ബി പ്രസ്താവനയില്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ സംഘര്‍ഷം വളര്‍ത്തുന്നതിനെതിരെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നതായും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് വാദം തള്ളിക്കൊണ്ട് കിര്‍ബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുരാജ്യങ്ങളുടേയും നീക്കങ്ങള്‍ യു.എസ് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മിന്നലാക്രമണ വാദം പാകിസ്ഥാന്‍ തള്ളിയതിന് പിന്നാലെ സമാന നിലപാടുമായി രംഗത്തെത്തിയത് അമേരിക്കയുടെ പാക് അനുകൂല സമീപനമാണ് വ്യക്തമാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Post Your Comments