
മുംബൈ: വൃദ്ധമാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ മകന്റേയും മരുമകളുടേയും ശ്രമം.മുംബൈയിലെ അന്തേരിയിലാണ് സംഭവം. മാതാവിന് പിടിവാശിയാണെന്ന് പറഞ്ഞാണ് എണ്‍പതുകാരിയായ മായാവതിയെ കൊലപ്പെടുത്താൻ മകന്‍ സുരേന്ദ്ര വൈദ്യയും ഭാര്യയും ശ്രമിച്ചത്.
അമ്മയ്ക്ക് പിടിവാശി കൂടുതലാണെന്നും പരിചരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുരേന്ദ്രയോട് ഭാര്യ പറഞ്ഞു. തുടര്‍ന്നായിരുന്നു തുണി വായിലും കഴുത്തിലും ചുറ്റി മാതാവിനെ കൊല്ലാൻ ശ്രമം നടന്നത്.സുരേന്ദ്ര മായാവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഭാര്യ. ഇതിനിടെ എന്ത് ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കുകയായിരുന്ന മകളോട് മായാവതിയുടെ വയറ്റില്‍ ചവിട്ടാനും സുരേന്ദ്രയും ഭാര്യയും പറയുന്നുണ്ട്. അതിനിടെ അയല്‍വാസികളില്‍ ചിലര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എന്‍ജിഒ വര്‍ക്കേഴ്‌സ് സ്ഥലത്തെത്തി മായാവതിയെ രക്ഷിച്ചു. ഇവര്‍ ഇപ്പോൾ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.സംഭവത്തില്‍ സുരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments