ന്യൂഡല്‍ഹി: പാക്-അധീന-കാശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പ്രതികാരമായി ദേശീയ ഹരിത ട്രിബ്യൂണലിന്റെ വെബ്സൈറ്റ് അജ്ഞാതസംഘം ഹാക്ക് ചെയ്ത് അപമാനകരമായ സന്ദേശം പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പ്രതികാരമായാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
“ഞങ്ങള്‍ പരാജയത്തിനതീതരാണ്. നിങ്ങള്‍ **** കാശ്മീരിലെ നിഷ്കളങ്കരായ ജനങ്ങളെ കൊന്നൊടുക്കിയിട്ട് സ്വന്തം രാജ്യത്തിന്റെ രക്ഷകര്‍ എന്ന് സ്വയം വിളിക്കുന്നു. നിങ്ങള്‍ **** അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ട് അതിനെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു പറയുന്നു. ഇനി സൈബര്‍ യുദ്ധത്തിന്റെ **** ചുംബിക്കാന്‍ തയാറായിക്കോളൂ,” അശ്ലീലപദങ്ങള്‍ നിറഞ്ഞ സന്ദേശത്തില്‍ ഹാക്കര്‍മാര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെ 7:15-ഓടെയാണ് സൈബര്‍ അക്രമണം ശ്രദ്ധയില്‍പ്പെട്ടത്.
Post Your Comments