
എറണാകുളം: എറണാകുളം ലിസി ഹോസ്പിറ്റലിൽ കഴിയുന്ന ജിതേഷിന് തമിഴ്നാട്ടിൽ നിന്നും ഹൃദയം എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ മസ്തിഷ്ക മരണം സംഭവിച്ച നിര്‍മ്മല്‍ കുമാറിന്റെ(17) ഹൃദയം ജിതേഷിന് നല്കാന് ബന്ധുക്കള്‍ തയ്യാറായിരുന്നു. എന്നാൽ വിദഗ്ധപരിശോധനയിൽ ഈ ഹൃദയം ജിതേഷിന് അനുയോജ്യമാകില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്.
ഹൃദയം ജിതേഷിന് അനുയോജ്യമാണെന്നുള്ള പ്രാഥമിക നിഗമനത്തെതുടര്‍ന്ന് ഹൃദയമെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ ലിസി ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഹൃദയം കൊച്ചിയിലെത്തിക്കാനായി സ്വകാര്യ വിമാനം കൊച്ചി നാവിക സേന താവളത്തിലിറക്കുവാനുളള അനുമതിയും സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് നേടിയിരുന്നു.
Post Your Comments