
ബാഗ്ദാദ്: ഐഎസ് നേതാവ് അബൂബക്കര്‍ ബാഗ്ദാദിയെ കൊല്ലാന്‍ ചാരന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. നിനവേയിലെ ഒളിത്താവളത്തില്‍ ബാഗ്ദാദിക്കും കൂട്ടര്‍ക്കും വിളമ്പിയിരുന്ന ഭക്ഷണത്തിലാണ് വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച അല്‍ ബാഗ്ദാദി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് കമാന്‍ഡര്‍മാരും ഗുരുതരാവസ്ഥയിലാണ്. സുരക്ഷയുടെ ഭാഗമായി ഇവരെ ഒളിത്താവളങ്ങളിലേക്ക് മാറ്റിയെന്നും പറയുന്നുണ്ട്. ഇറാഖ് വാര്‍ത്ത ഏജന്‍സി വാ(WAA)യാണ് സൂചനകള്‍ പുറത്തുവിട്ടത്. വിമത അല്‍ഖ്വയ്ദയില്‍ നിന്നും സ്വതന്ത്ര ഐഎസ് രൂപീകരിച്ച് പേരെടുത്ത നേതാവാണ് ബാഗ്ദാദി.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സിറിയന്‍ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്രാപിച്ചത്. ഒക്ടോബര്‍ 2011 ലാണ് ബാഗ്ദാദിയെ ഐഎസ് തീവ്രവാദിയായി അമേരിക്ക പ്രഖ്യാപിച്ചത്. ബാഗ്ദാദിയുടെ തലയ്ക്ക് 10 മില്ല്യണ്‍ ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.
Post Your Comments