തലശ്ശേരി: 5 ഐ എസ് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ വധിക്കാൻ ലക്ഷ്യമിട്ടിരുന്ന തീവ്രവാദികളെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. മേക്കുന്നിലെ കനകമലയിലെ നാരായണഗുരുകുലത്തിൽ സംഘം യോഗം ചേരുന്നതിനിടയിലാണ് പിടിയിലായത്. കനകമലയിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ കേരളത്തിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു എന്നാണ് പ്രത്യേക സംഘം പറയുന്നത്.
8 അംഗ സംഘത്തിൽ 3 പേർ ഓടി രക്ഷപെട്ടു. കുറ്റിയാടി മങ്ങിലം കണ്ടി വീട്ടിൽ ജാസീം എം കെ (25), തിരൂർ പൊൻമുണ്ടം പൂക്കാട്ടിൽ വീട്ടിൽ സസ്‌വാൻ (30), തൃശൂർ വെങ്കാനല്ലൂർ അമ്പലത്ത് സ്വാലിഷ് മുഹമ്മദ് (25), കോയമ്പത്തൂർ സൗത്ത് ഉക്കടം മസ്ജിദ് സ്ട്രീറ്റിൽ അബുബഷീർ (29), കണ്ണൂർ അണിയാറാം മദീനമഹലിൽ മൻസിദ്(30) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്ത് വിവാദമായ തീവ്രവാദകേസ് അന്വേഷിച്ച ഐ പി എസ് ഉദ്യോഗസ്ഥനായ പി എൻ ഉണ്ണിരാജൻ, ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ഹൈക്കോടതി ജഡ്ജിമാർ, ബി ജെ പി നേതാവ് കെ സുരേന്ദ്രൻ എന്നിവരെ വകവരുത്താനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സൂചന.
ദേശീയ അന്വേഷണ ഏജന്‍സി ഇവിടെ നിന്ന് 5 പേരെ പിടികൂടിയെന്ന വിവരം ഞായറാഴ്ച ഉച്ചയോടെയാണ് പ്രദേശവാസികള്‍ അറിയുന്നത്. വിവരമറിഞ്ഞ് മലയിലേക്ക് എത്തിയവരെക്കൊണ്ട് വഴികളെല്ലാം നിറഞ്ഞു. മലയുടെ മുകളില്‍ മൊബൈല്‍ ടവര്‍ പരിസരത്ത് പോലീസ് നാട്ടുകാരെ തടഞ്ഞത് തർക്കത്തിനിടയായി. മലയിലേക്കുള്ള റോഡ് അവസാനിക്കുന്നത് നാരായണഗുരുകുലത്തിലാണ്. ഇവിടെയുള്ള നിത്യസ്‌നേഹ മന്ദിരത്തിനു ചുറ്റും കുറ്റിക്കാടുകളാണ്. ഗുരുകുലത്തില്‍ വല്ലപ്പോഴും മാത്രമേ ആളുണ്ടാവുകയുള്ളൂ. ബാക്കിസ്ഥലം മുഴുവന്‍ വിജനമാണ്. ഇവിടെനിന്നാണ് അഞ്ചുപേരെ എന്‍.ഐ.എ. സംഘം പിടികൂടിയത്. ഇനി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്ന് ചോദ്യം ചെയ്യലിലൂടെ അന്വേഷണ സംഘം കണ്ടെത്തണം.
പിടിയിലായവരെയും കൊണ്ട് നാലുമണിയോടെ മൊബൈല്‍ ടവര്‍ പരിസരത്തുനിന്ന് രണ്ട് വാഹനങ്ങളിലായി പുറത്തേക്കു പോകാൻ തുടങ്ങിയ പോലീസ് ജീപ്പ് പരിസരവാസികൾ തടയുകയും പിടികൂടിയവരുടെ മുഖംമൂടികൾ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഏറെ സംഘർഷത്തിനൊടുവിൽ പോലീസ് ലാത്തിവീശി വാഹനത്തിന് വഴിയൊരുക്കിയാണ് അന്വേഷണ സംഘത്തെ മലയിറക്കിയത്.
Post Your Comments