NewsIndia

കേന്ദ്രം അനുമതി നല്‍കിയാല്‍ ഇനി ഇന്ത്യ-പാക് സൈബര്‍ യുദ്ധം

ന്യൂഡല്‍ഹി : ഇന്ത്യ ഇനി തയ്യാറെടുക്കുന്നത് സൈബര്‍ യുദ്ധത്തിന് . കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പാക്കിസ്ഥാനിലെ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കുകള്‍ തകര്‍ക്കാനും ചോര്‍ത്താനും തയാറാണെന്ന് ഇന്ത്യന്‍ സൈബര്‍ ലോകത്തെ ഹാക്കര്‍മാര്‍ അറിയിച്ചു. സൈബര്‍ ലോകത്തെ ആക്രമണങ്ങളിലൂടെ പാക്കിസ്ഥാന്റെ സൈബര്‍ ലോകം ഇരുട്ടിലാക്കി വന്‍ തിരിച്ചടി നല്‍കാനാകുമെന്നും ഹാക്കര്‍മാര്‍ പറഞ്ഞു.

പാക്കിസ്ഥാനിലെ ഡിജിറ്റല്‍ ഡേറ്റാ നെറ്റ്‌വര്‍ക്കുകള്‍ തകര്‍ക്കാന്‍ കഴിയും. ഹാക്കര്‍മാരുടെ ഈ ആക്രമണം സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ ആഘാതമാകും പാക്കിസ്ഥാനു നേരിടേണ്ടിവരിക. പാക്ക് സൈബര്‍ ലോകം ഇരുട്ടിലായാല്‍ പിന്നെ തന്ത്രപ്രധാന നീക്കങ്ങളെല്ലാം അവതാളത്തിലാകും.
പാക്കിസ്ഥാനിലെ മിക്ക വെബ്‌സൈറ്റുകളും നെറ്റ്‌വര്‍ക്കുകളും സുരക്ഷിതമല്ല, എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറി ആക്രമിക്കാന്‍ സാധിക്കും. പത്താന്‍കോട്ട് ആക്രമണത്തിനു തിരിച്ചടിയെന്നോണം പാക്കിസ്ഥാന്റെ നിരവധി വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു.
പാക്കിസ്ഥാന്റെ gov.pk വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ബുദ്ധിമുട്ടില്ല. ഇത്തരം വെബ്‌സൈറ്റുകള്‍ വഴി നുഴഞ്ഞുകയറിയാല്‍ പാക്കിസ്ഥാന്റെ പ്രതിരോധ മേഖലയുടെ പൂര്‍ണരൂപം വരെ ലഭിക്കുമെന്നും തന്ത്രപ്രധാന ഡിജിറ്റല്‍ രേഖകള്‍ ചോര്‍ത്താമെന്നും ഹാക്കര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു ആക്രമണത്തിനു കേന്ദ്രസര്‍ക്കാറിന്റെ അനുമതി ലഭിക്കണം. ദേശീയ സൈബര്‍ ഡിഫന്‍സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ഹാക്കര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.

പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ ഡിജിറ്റല്‍ ലോകം നിരീക്ഷിച്ചുവരികയാണ്. പാക്കിസ്ഥാന്റെ ഡിജിറ്റല്‍ ലോകം തന്നെ ഇല്ലാതാക്കാന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നും ദേശീയ സൈബര്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു.
പാക്ക് gov.pk വെബ്‌സൈറ്റുകളില്‍ നുഴഞ്ഞുകയറാനുള്ള പഴുതുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ കയ്യിലുണ്ട്. പാക്കിസ്ഥാന്റെ നെറ്റ്‌വര്‍ക്കുകളൊന്നും ഒട്ടും സുരക്ഷിതമല്ല. ഇക്കാര്യം നേരത്ത തന്നെ ബോധ്യപ്പെട്ടതാണ്. എന്നാല്‍ gov.in വെബ്‌സൈറ്റുകളെല്ലാം സുരക്ഷിതമാണ്. ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളെല്ലാം ഹണിപോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സുരക്ഷിതമാക്കിയിരിക്കുന്നത്. ഇത്തരം വെബ്‌സൈറ്റുകളെ ആക്രമിക്കുക എളുപ്പമല്ലെന്നും ഹാക്കര്‍മാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button