KeralaNews

എന്‍.ഐ.എയുടെ ഐ.എസ് വേട്ടയ്‌ക്കെതിരെ സി.പി.എം നേതാവ് ടി.കെ ഹംസ

തിരുവനന്തപുരം: ഐഎസ് ബന്ധമാരോപിച്ച് ദേശീയ അന്വേക്ഷണ ഏജന്‍സി 5പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശമെന്ന് മുതിർന്ന സിപിഎം നേതാവ് ടികെ ഹംസ. ഇതിന് പിന്നിൽ ഗൂഢാലോചനയാണ്. ഐഎസ് ഇറാഖിലും സിറിയയിലും മാത്രം പ്രവര്‍ത്തിയ്ക്കുന്ന ഭീകര സംഘടനയാണ്. ആ സംഘടനയ്ക്ക് കേരളത്തില്‍ നിന്ന് ആളിനെ ആവശ്യമില്ലെന്നും ഹംസ പറഞ്ഞു.

പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നവരെഎല്ലാം ഭീകരരാണെന്ന് വരുത്തി തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും ആരെങ്കിലും ഭീകര സംഘടനയിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവര്‍ തൊഴില്‍ തേടി പോയതാകാമെന്നും ഹംസ പറയുകയുണ്ടായി.

ഇന്നലെയാണ് ഐഎസ് ബന്ധമാരോപിച്ച് 5 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പാനൂരിനടുത്ത് കനകമലയില്‍ യോഗം ചേരുന്നതിനിടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇവരെ കസ്റ്റഡിയിലെടുത്തത്. മതം മാറ്റിയ ശേഷം പെൺകുട്ടികളെയുൾപ്പെടെ ഐ എസ് പ്രവർത്തനങ്ങൾക്കായി സിറിയയിലടക്കം കൊണ്ടുപോകുന്നു എന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button