സൗന്ദര്യ സംരക്ഷണത്തില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തും മൂക്കിലും ഉണ്ടാവുന്ന ചെറിയ സുഷിരങ്ങള്‍. മൂക്കിലെ സുഷിരങ്ങളില്‍ എണ്ണയും പൊടിയും ചേര്‍ന്ന് പുറത്തേക്ക് കാണുന്ന പോലെ കറുത്ത സുഷിരങ്ങൾ ഉണ്ടാവാറുണ്ട്.ഇത്തരം സുഷിരങ്ങളില്‍ അഴുക്ക് കേറി മുഖക്കുരുവും ഉണ്ടാകാറുണ്ട്.എന്നാൽ നമുക്ക് തന്നെ ബ്ലാക്ക്ഹെഡ്സും,സുഷിരങ്ങളും കുറയ്ക്കാന്‍ കഴിയുന്നതാണ്.വരണ്ടചര്‍മ്മമുളളവരേക്കാള്‍ ഓയിലി സ്കിന്‍ ഉള്ളവര്‍ക്കും ചര്‍മ്മം നന്നായി സൂക്ഷിക്കാത്തവർക്കുമാണ് മുഖത്ത് സുഷിരങ്ങളും ബ്ലാക്ക്ഹെഡ്സും അധികം കാണുന്നത്.
ചില പൊടി കൈകളിലൂടെ ഇവ മാറ്റാവുന്നതാണ്.ബേക്കിങ്ങ് സോഡയിലൂടെ ബ്ലാക്ക്ഹെഡ്സും മുഖത്തെ സുഷിരങ്ങളും ഇല്ലാതാക്കാൻ കഴിയുന്നതാണ്.ബേക്കിങ്ങ് സോഡ ഉപയോഗിച്ച് നിങ്ങളുടെ മുഖത്തെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാനും മുഖത്തെ സുഷിരങ്ങളില്‍ പറ്റിപിടിച്ച അഴുക്കുകള്‍ നീക്കം ചെയ്യാനും പറ്റുന്നതാണ്.മുഖം നന്നായി കഴുകിയതിന് ശേഷം 2 ടീ സ്പൂണ്‍ ബേക്കിങ്ങ് സോഡ എടുത്ത് വെള്ളവുമായി യോജിപ്പിക്കുക, ഈ പേസ്റ്റ് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇത് മുഖത്ത് ഉരയാതെ സൂക്ഷിക്കണം. ബേക്കിങ്ങ് സോഡയ്ക്ക് മുഖത്തെ സുഷിരങ്ങളില്‍ നിന്ന് എണ്ണയും അഴുക്കും പുറംതളളാനും മുഖത്തെ പി.എച്ച് ലെവല്‍ നിലനിര്‍ത്താനും കഴിയും.
ബേക്കിങ്ങ് സോഡ ചെറിയ തോതില്‍ ആന്റിസെപ്ടിക്കും ആന്റിഇന്‍ഫർമേറ്റിയയും ആണ്. അതുകൊണ്ട്തന്നെ ബേക്കിങ്ങ് സോഡ മുഖക്കുരു ഉണ്ടാവുന്നതില്‍നിന്നും മുഖത്തെ സുഷിരങ്ങളില്‍ അടിഞ്ഞുകൂടുന്ന എണ്ണയും അഴുക്കില്‍ നിന്നും സംരക്ഷിക്കും.
Post Your Comments