തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ഭരണപരിഷ്ക്കരണ കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. വി.എസിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാക്കള്‍ സ്വാഗതം ചെയ്തു.സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന് രംഗത്തെത്തിയത്. എംഎല്‍എമാരുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ കഴിഞ്ഞ ദിവസം വി എസ് കണ്ടിരുന്നു.
മുതിര്‍ന്ന നേതാവ് വിഎസ് അച്ചുതാനന്ദന്റെ ഉപദേശം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി ഇ പി ജയരാജന് വി എസിന്റെ അഭിപ്രായം തള്ളി രംഗത്തെത്തി. സ്വാശ്രയ കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. പ്രതിപക്ഷം സമരം അവസാനിപ്പിക്കണമെന്നും ശൈലജ പറഞ്ഞു.
Post Your Comments