India

ഗാന്ധിജി കപട സ്വാതന്ത്രസമരസേനാനിയും തട്ടിപ്പുകാരനുമാണെന്ന് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: രാഷ്ട്രപതി മഹാത്മാഗാന്ധിയെ അവഹേളിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റാണെന്നാണ് കട്ജുവിന്റെ പരാമര്‍ശം. ഗാന്ധിജി കപടസ്വാതന്ത്രസമരസേനാനിയും തട്ടിപ്പുകാരനുമായിരുന്നുവെന്നും കട്ജു വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു വിവാദ പ്രസ്താവന നടത്തിയത്.

ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കേണ്ട കാര്യമൊന്നുമില്ലത്രേ. ഭഗത് സിംഗ്, സൂര്യാസെന്‍, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാഖുള്ള, ഖുദിറാം ബോസ്, രാജ്ഗുരു തുടങ്ങിയവരാണ് യഥാര്‍ത്ഥ സ്വാതന്ത്രസമരസേനാനികളെന്ന് കട്ജു പറയുന്നു. ഇവരെ വഴിതെറ്റിപ്പോയവരെന്നും ഒറ്റയാന്മാരെന്നും മുദ്രകുത്തുകയാണുണ്ടായത്. ഇവരെ വെറും ചരിത്രപുസ്തകങ്ങളുടെ മൂലയില്‍ തളച്ചിട്ടു. ഭഗത്സിംഗിനെപ്പോലെയുള്ളവര്‍ ആയുധമുപയോഗിച്ചാണ് പോരാടിയത്.

ബുദ്ധിമുട്ടിയ വഴികളിലൂടെ ഇവര്‍ സഞ്ചരിച്ചു. നമ്മുടെ പൂവികന്മാര്‍ക്ക് എഴുപ്പമുള്ള വഴി മതിയായിരുന്നു. അതിനാല്‍ ഗാന്ധിജിയെ അവര്‍ മഹത്വവത്കരിച്ചു. ഗാന്ധിജിയുടെ ഇടപെടലിന്റെ ഭാഗമായല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും കട്ജു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button