InternationalLife Style

ഹോമിയോപ്പതി ഉല്‍പന്നങ്ങള്‍ ഹാനികരം

പല്ല് വൃത്തിയാക്കുന്നതിനുള്ള ഹോമിയോ ജെല്ലും, ഗുളികകളും കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് കണ്ടെത്തല്‍. ഒരു കാരണവശാലും ഇത്തരം ഉല്‍പന്നങ്ങളും മരുന്നുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കരുതെന്നും യു.എസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി.

ഈ ഉത്പന്നങ്ങളുടെ ഉപയോഗം മൂലം ശ്വാസതടസം, അമിതമായ ഉറക്കം, പേശികള്‍ ദുര്‍ബലമാകുക, ചര്‍മ്മരോഗങ്ങള്‍, ക്ഷീണം, മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുണ്ടാകാം. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇത്തരം മരുന്നുകള്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. യു.എസില്‍ ഈ മരുന്ന് ഉപയോഗിച്ച കുട്ടികള്‍ക്ക് വൈദ്യസഹായവുമായി മരുന്ന് കമ്പനികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button