ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് മികച്ച രീതിയില്‍ ജയയുടെ ശരീരം പ്രതികരിക്കുന്നുണ്ട്. കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീല്‍ വിശദ പരിശോധന നടത്തി. ബീലിന്റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ച ഡോക്ടര്‍മാരുമായി വിശദമായി ചര്‍ച്ച നടത്തി. നിലവിലുള്ള മരുന്നുകള്‍ തുടരാന്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ആദ്യഘട്ട ചികില്‍സ വിജയകരമായതിനെത്തുടര്‍ന്ന് രണ്ടാംഘട്ടത്തിലേക്കു കടന്നുവെന്നാണ് സൂചന. ന്യുമോണിയ, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കു പുറമേ ജയലളിതയുടെ കരളിനും വൃക്കയ്ക്കും ചെറിയ തകരാറുകളുണ്ട്. ജയലളിത ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലേക്കു കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ, ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അണ്ണാ ഡിഎംകെ തള്ളി. മന്ത്രിമാര്‍ ദിവസവും ജയലളിതയെ സന്ദര്‍ശിക്കുന്നുണ്ടെന്നും പാര്‍ട്ടി വക്താവ് സി.ആര്‍. സരസ്വതി പറഞ്ഞു.
Post Your Comments