വളരെ എളുപ്പമാണ് കട്ടൻചായ ഉണ്ടാക്കാൻ. കട്ടൻ ചായ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. ഹൃദ്രോഗസാധ്യത, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കട്ടൻചായ വളരെ ഉത്തമമാണ്. കൂടാതെ തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍, കാന്‍സറിനു കാരണക്കാരായ കാർസിനോജനുകളെ തടയുന്നു.
കട്ടൻ ചായ കുടിച്ചാൽ ദന്തക്ഷയവും വായ്നാറ്റവും കുറയും. കൂടാതെ ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിന് ദഹനത്തിനു സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. വൈറ്റമിന്‍ ബി-12, സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും കട്ടനിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് വളരെയേറെ ഗുണകരമാണ്. കട്ടനില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും കഫീനും മുടിയുടെയും രക്ഷകരാണ്.
Post Your Comments