ന്യൂഡല്ഹി: പാകിസ്താനില് നടക്കാനിരുന്ന സാര്ക്ക് ഉച്ചകോടി മാറ്റിവച്ചതിനു പിന്നാലെ കൂടുതല് രാജ്യങ്ങള് ഇന്ത്യയ്ക്ക് പിന്തുണയുമായെത്തി. റഷ്യയും ദക്ഷിണകൊറിയയുമടക്കമുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായെത്തിയത്. ഇതോടെ പാകിസ്താന് കൂടുതല് പ്രതിരോധത്തിലായി.
ഇന്ത്യ പാക് അധീന കാശ്മീരില് നടത്തിയ നടപടി മാതൃകാപരമാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില് ഇന്ത്യ നടത്തിയ സൈനിക നടപടി മറ്റു രാജ്യങ്ങള്ക്ക് മാതൃകയാണെന്നും ഇക്കാര്യത്തില് ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ സന്ദേശം.
ബംഗ്ലാദേശ്, അഫ്ഗാനിസ്താന് ശ്രീലങ്ക, ഭൂട്ടാന് എന്നീ രാജ്യങ്ങള് നേരത്തേ പിന്മാറിയിരുന്നു. ഇതേതുടര്ന്ന് ഉച്ചകോടി മാറ്റിവെക്കുന്നതായി പാകിസ്ഥാന്‍ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണേഷ്യന് മേഖലയിലും ഇന്ത്യക്ക് കാര്യമായ പിന്തുണ ലഭിച്ചിരുന്നു. പാകിസ്താനില് നടക്കാനിരുന്ന സാര്ക്ക് ഉച്ചകോടിയില് നിന്നും ഇന്ന് മാലെ ദ്വീപ് കൂടി പിന്മാറിയിട്ടുണ്ട്. ഇതോടെ ഉച്ചകോടിയില് അവശേഷിക്കുന്നത് പാകിസ്താനും അധ്യക്ഷ രാജ്യമായ നേപ്പാളും മാത്രമാണ്.
Post Your Comments