Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsLife Style

വീട്ടുചികിത്സയിലൂടെ രോഗങ്ങൾ മാറ്റാം

നമ്മൾ ആരും തന്നെ നമ്മുടെ വീട്ടിലുള്ള വസ്തുക്കളുടെ ശരിയായ ഗുണങ്ങൾ മനസിലാക്കാറില്ല. കസ്‌തൂരി തേടി അലയുന്ന കസ്‌തൂരി മാനിന്റെ അവസ്ഥയാണ് നമ്മളില്‍ പലർക്കും. പല രോഗങ്ങൾക്കും പ്രതിവിധി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. പക്ഷെ നമ്മൾ അത് അറിയാതെ ഡോക്ടർമാരുടെ പുറകെ ഓടുന്നു. പെട്ടെന്ന് വരുന്ന തലവേദനയെ പ്രതിരോധിയ്ക്കാനും അല്ലെങ്കില്‍ ജലദോഷത്തെ ഇല്ലാതാക്കാനും അതുമല്ലെങ്കില്‍ ബാക്ക് പെയിന്‍ എന്ന ദുരിതത്തില്‍ നിന്ന് പെട്ടെന്ന് മുക്തി നേടാനും പലപ്പോഴും വീട്ടുവൈദ്യം കൊണ്ട് കഴിയും. പക്ഷെ നമ്മൾ അപ്പോഴെല്ലാം അത് ഓർക്കാതെ മരുന്നുകളുടെ പിന്നാലെ പോകുന്നു.

കുഴിനഖം കുത്തുക എന്നത് അനുഭവിച്ചവര്‍ക്ക് അറിയാം. എന്നാല്‍ ഇതിനു പ്രതിവിധിയായി ഇനി മുതല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നതിനു മുൻപ് മൗത്ത് വാഷ് പരീക്ഷിക്കുക. മൗത്ത് വാഷ് ഉപയോഗിച്ച് കാല്‍ നന്നായി വൃത്തിയാക്കുക. ഇത് ഒരാഴ്ച തുടര്‍ന്നാൽ കുഴിനഖത്തിന്റെ കാര്യത്തിൽ തീരുമാനമാകും.

വായ് നാറ്റത്തിന് പലതും പരീക്ഷിച്ച് മടുത്തവരാണ് നമ്മളിൽ പലരും. എന്നാല്‍ ഇനി അതിനു പ്രതിവിധിയായി തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ. തൈര് നമ്മുടെ ശ്വാസത്തെ ക്ലീനാക്കും വായ്‌നാറ്റം ഒഴിവാകും. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതാണ് ഒലീവ് ഓയില്‍. കുളി കഴിഞ്ഞതിനു ശേഷം ഒലീവ് ഓയില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ മോയ്‌സ്ചുറൈസ് പോലെ പ്രവര്‍ത്തിക്കും. എക്കിള്‍ മാറാന്‍ അല്‍പം പഞ്ചസാര വായിലിട്ടാല്‍ മതി. എത്ര നില്‍ക്കാത്ത എക്കിളാണെങ്കിലും പിടിച്ചു കെട്ടിയ പോലെ നില്‍ക്കും.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ച്യൂയിഗം കഴിക്കുന്നത്. ഇത് വായിലിട്ട് ചവയ്ക്കുന്നത് തന്നെ നമ്മുടെ മനസ്സിനെ ഫ്രീ ആക്കും. തലവേദന പെന്‍സില്‍ ഉപയോഗിച്ച് ഇല്ലാതാക്കാം എന്നതാണ് പ്രത്യേകത. തലവേദന വരുമ്പോള്‍ ഒരു പെന്‍സില്‍ കടിച്ചു പിടിച്ചാല്‍ തലവേദന കുറയും. ദുര്‍ഗന്ധമുള്ള കാലിന് പലപ്പോഴും എന്തൊക്കെ ചെയ്തിട്ടും ഫലമുണ്ടാവില്ല. എന്നാല്‍ വോഡ്ക കഴിക്കാൻ മാത്രമല്ല അല്‍പം കാലില്‍ പുരട്ടിയാലും ആ ദുര്‍ഗന്ധം മാറിക്കിട്ടും. അതുപോലെ ഛര്‍ദ്ദി വരുമ്പോള്‍ നാരങ്ങയോ ഒലീവ് ഓയിലോ അല്‍പം മണപ്പിക്കുകയോ അല്ലെങ്കില്‍ നാവില്‍ പുരട്ടുകയോ ചെയ്താല്‍ മതി. തക്കാളി കഴിക്കാന്‍ മാത്രമല്ല നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്. മുഖക്കുരുവിനെ പ്രതിരോധിയ്ക്കാന്‍ തക്കാളി നീര് ഉപയോഗിച്ചാല്‍ മതിയെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button