ഇസ്ലാമാബാദ്● പാകിസ്ഥാനെ ഞെട്ടിച്ച് പ്രമുഖ നേതാവ് നവാസ് ഷെരീഫ് സര്‍ക്കാര്‍ വിട്ടു. ജമാഅത് ഉലമ അല്‍-ഇസ്ലാം മേധാവിയും കാശ്മീര്‍ സ്പെഷ്യല്‍ പാര്‍ലമെന്‍ററി കമ്മറ്റി ചെയര്‍മാനുമായ മൌലാനാ ഫസ്ലുര്‍ റഹ്മാനാണ് സര്‍ക്കാരില്‍ നിന്നും പുറത്ത് പോയത്.
സ്വയംഭരണാവകാശമുള്ള ആദിവാസിമേഖല (ഫത്ത) കളിലെ സ്ഥിതിഗതികള്‍ കശ്മീര്‍ താഴ്‌വരയിലേതിനെക്കാള്‍ വഷളായി എന്നാരോപിച്ചാണ് റഹ്മാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിട്ടത്. ആദിവാസിമേഖലകളിലെ ജനങ്ങള്‍ ദുരിതപൂര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നതെന്ന് വെള്ളിയാഴ്ച നാഷണല്‍ അസംബ്ലിയില്‍ സംസാരിക്കവേ റഹ്മാന്‍ പറഞ്ഞു.
ഫത്തയിലെ അവസ്ഥ ഇത്രയും ഭീകരമായിരിക്കുമ്പോള്‍ കാശ്മീരിനെക്കുറിച്ച് സംസാരിക്കാന്‍ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന് അമിതപ്രാധാന്യം നല്‍കുന്ന പാകിസ്ഥാന്‍ മാധ്യമങ്ങളെയും റഹ്മാന്‍ വിമര്‍ശിച്ചു.
Post Your Comments