തിരുവനന്തപുരം: സരിത എസ് നായരുടെ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി തലവേദനയുടെ നാളുകളായിരിക്കും. സരിതയുടെ പരാതിയില്‍ തുടര്‍നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം.
സരിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കും കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയാകും കേസന്വേഷണത്തിന് നേതൃത്വം നല്‍കുക. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമെന്നാണ് പറയുന്നത്. ലൈംഗിക ആരോപണങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കേസില്‍ അന്വേഷണം നടന്നാല്‍ പ്രതിപക്ഷത്തിന് കടുത്ത തിരിച്ചടിയാകും നേരിടുന്നത്.
ഉമ്മന്‍ചാണ്ടിയും, മുന്‍മന്ത്രിമാരും, നിലവിലെ എംഎല്‍എമാരും, ഇന്നതപോലീസ് ഉദ്യോഗസ്ഥര്‍, യുഡിഎഫ് നേതാക്കളുമുള്‍പ്പെടെയുള്ളവരുമെല്ലാം സരിതയുടെ പരാതിയിലുണ്ട്. തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പരാതികളാണ് സരിത ഉന്നയിച്ചിരിക്കുന്നത്. സ്വാശ്രയപ്രശ്നത്തില്‍ നിരാഹാര സമരമുള്‍പ്പെടെ നടത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന പ്രതിപക്ഷത്തിനുള്ള കനത്ത പ്രഹരമാകും ഈ അന്വേഷണം.
Post Your Comments