NewsIndia

സര്‍ജിക്കല്‍ സ്ട്രൈക്കിനൊപ്പം സൈബര്‍ സ്ട്രൈക്കും പ്രയോഗിച്ച് പാകിസ്ഥാന്‍റെ നടുവൊടിക്കാന്‍ ഇന്ത്യ തയാര്‍!

ചെന്നൈ: ഉറി ഭീകരാക്രമണത്തിനു പകരമായി പാകിസ്താനിലെ വെബ്‌സൈറ്റുകള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഒരുങ്ങുന്നതായി സൂചന. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ പാകിസ്താന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് തകര്‍ക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ അറിയിച്ചു.
ഈ ആക്രമണം സര്‍ജിക്കല്‍ സ്‌ട്രൈക്കിനേക്കാള്‍ ആഘാതമേല്‍പ്പിക്കുന്നതാകും.

പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം പാകിസ്താന്റെ നിര്‍ണ്ണായകമായ വെബ്‌സൈറ്റുകളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്ന് ദേശീയ സൈബര്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് അമര്‍ പ്രസാദ് റെഡ്ഡി പറഞ്ഞു. പാകിസ്താന്റെ ‘.gov.pk’ എന്ന ടോപ്പ്‌ലെവല്‍ ഡൊമൈനിനു കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളിലേക്കും തങ്ങൾക്ക് കടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇന്ത്യന്‍ വെബ്‌സൈറ്റുകളെ പറ്റി ആശങ്ക വേണ്ടെന്നും ഇദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സൈറ്റുകളുടെ സുരക്ഷ “ഹണിപോട്ട്” സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉറപ്പു വരുത്തുന്നത്. അതിനാൽ ഇവയെ ആക്രമിക്കുക എന്നത് അത്ര എളുപ്പമാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button