മുംബൈ: രാഷ്ട്രീയ നേതാക്കന്മാര്‍ മാത്രമല്ല പാവപ്പെട്ട കച്ചവടക്കാര്‍ എന്നു കരുതുന്നവര്‍ പോലും വലിയ കൊമ്പന്മാരാണ്. തെരുവു കച്ചവക്കാരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇവരുടെ സ്വത്ത് വിവരങ്ങള്‍ കേട്ടാല്‍ ഞെട്ടുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം അനുസരിച്ച് മുംബൈയില്‍ സ്വത്ത് വെളിപ്പെടുത്താനെത്തിയതായിരുന്നു തെരുവ് കച്ചവടക്കാര്‍.
തെരുവ് കച്ചവടക്കാരുടെ വരുമാനം കേട്ട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി. മുംബൈയിലെ തെരുവില്‍ ചായക്കട നടത്തിയിരുന്ന യുവാവ് തനിക്ക് 50 കോടി വരുമാനമുണ്ടെന്നാണ് വെളിപ്പെടുത്തിയത്. ഇതിന്റെ 40 ശതമാനവും ചെറിയ പിഴയും അടക്കം 22.5 കോടി ഇയാള്‍ നികുതി അടയ്ക്കുകയും ചെയ്തു. ഇത് ഒരാളുടെ മാത്രം കാര്യമല്ലെന്നും ഒട്ടുമിക്ക ചെറുകിട കച്ചവടക്കാരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
നിരവധി ചെറുകിട കച്ചവടക്കാരാണ് കോടികളുടെ ആസ്തി വെളിപ്പെടുത്തിയത്. പെട്ടിക്കടയില്‍ ജ്യൂസ് കച്ചവടം ചെയ്തിരുന്നയാള്‍ അഞ്ച് കോടി സമ്പാദ്യമുണ്ടെന്ന് സമ്മതിച്ചു. 25 മുതല്‍ രണ്ട് കോടി വരെയാണ് ചിലരുടെ സമ്പാദ്യം. ഇത്‌കേട്ട് ഞെട്ടിയ ഉദ്യോഗസ്ഥര്‍ 200 കടകളില്‍ റെയ്ഡ് നടത്തി. 40,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം മുഖേന വെളിപ്പെടുത്തിയത്. ഇതില്‍ 5000 കോടിയും മുംബൈയിലും സമീപ പ്രദേശങ്ങളിലുമാണ്.
Post Your Comments