
ന്യൂഡല്‍ഹി● പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ “ഓപ്പറേഷന്” ശേഷം പാകിസ്ഥാന് കോമ സ്റ്റേജിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തിരിച്ചടിയുടെ ഞെട്ടലില്‍നിന്നു മുക്തമാകാന്‍ പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. അവര്‍ അബോധാവസ്ഥയിലാണ്. തിരിച്ചടിക്ക് രണ്ടു ദിവസത്തിനു ശേഷം എന്താണു സംഭവിച്ചതെന്ന കാര്യത്തില്‍ പാക്കിസ്ഥാന് കൃത്യമായ വിവരമില്ലെന്നും പരീക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ സേന ഹനുമാനെ പോലെ കരുത്ത് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മൗനം ദൗര്‍ബല്യമായി കാണരുത്. പ്രകോപനം തുടര്‍ന്നാല്‍ ഉചിതമായ തിരിച്ചടി നല്‍കുമെന്നും പരീക്കര്‍ മുന്നറിയിപ്പു നല്കി. ഇന്ത്യ എക്കാലത്തും സമാധാനത്തെ സ്നേഹിക്കുന്നു. എന്നാല്‍ ഭീകരവാദത്തെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കാനാകില്ല. ഇപ്പോള്‍ നല്കിയ തിരിച്ചടി ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് പാക്കിസ്ഥാനെ മനസിലാക്കിക്കാന്‍ വേണ്ടിയുള്ളതാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments