![](/wp-content/uploads/2016/10/MASS.jpg)
ഒമാന്‍: ഒമാനില്‍ തായ് മസാജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സംശയമുള്ള മസാജ് സെന്ററുകളില്‍ റെയ്ഡ് നടത്താന്‍ ഒമാന്‍ പോലീസ് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ നിന്നും എത്തിയ പോലീസുമായി സഹകരിച്ച് ഒമാന്‍ പോലീസ് നടത്തിയ റെയിഡില്‍ തായ്‌ലാന്റില്‍ നിന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന നിരവധി യുവതികളെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രതികളുടെ കെണിയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ തായ് യുവതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തായലന്റ് പോലീസ് ഒമാന്‍ പോലീസുമായിച്ചേര്‍ന്ന് ഇവരുടെ സങ്കേതത്തില്‍ പരിശോധന നടത്തിയത്. മസാജ് പാര്‍ലറില്‍
ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ ഇവര്‍ കടത്തികൊണ്ടു വന്നിരിക്കുന്നത്.
Post Your Comments