ന്യൂഡല്‍ഹി● പാക് അധീന കാശ്മീരിലെ ഭീകരക്യാംപുകള്‍ക്ക് നേരെ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പ്രത്യക്ഷ തെളിവില്ലെന്ന് ഐക്യരാഷ്ട്രസഭ. അതേസമയം, പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടന്നതായി മേഖലയിലെ യു.എൻ ഓഫീസിന് നേരിട്ട് ബോധ്യപ്പെട്ടില്ലെന്ന വാദം ഇന്ത്യ തള്ളി. വസ്തുതകളാണ് ലോകത്തെ അറിയിച്ചതെന്ന് യു.എന്നിലെ ഇന്ത്യയുടം സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ വ്യക്തമാക്കി.
അതിനിടെ പരാതിയുമായി പാകിസ്ഥാൻ വീണ്ടും ഐക്യരാഷ്ട്രസഭയെ സമീപീച്ചെങ്കിലും രണ്ടു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ ഇടപെടാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്നും പാക്കിസ്ഥാന്‍ പ്രതിനിധി യു.എന്‍ മേധാവിയെ അറിയിച്ചു.
സൈനിക ഓപ്പറേഷനിൽ പങ്കെടുത്തവരെ കരസേന മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ് ജമ്മുകശ്മീരിലെത്തി അഭിനന്ദിച്ചു. ഉറി ഭീകരാക്രമണം തടയാനാവാത്ത സാഹചര്യത്തിൽ കരസേനയും ഉറി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ കെ.സോമശങ്കറെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
Post Your Comments