ലഹോര്‍● ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് കൊടുംഭീകരനും ലഷ്കര്‍-ഇ-തോയ്ബ സ്ഥാപകനുമായ ഹഫീസ് സയീദ്. രാജ്യത്തിന്റെ സുരക്ഷ മാനിച്ച് ഈ നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഒന്നിച്ച് നിക്കണമെന്നും പഞ്ചാബ് പ്രവിശ്യയിലെ സിലാക്കോട്ടില് നടന്ന സമ്മേളനത്തില്‍ സംസാരിക്കവേ സയീദ് പറഞ്ഞു. പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെയാണ് സയീദിന്റെ പ്രതികരണം.
1971ലെ യുദ്ധത്തിന്റേത് അടക്കം നിരവധി പ്രകോപനങ്ങള്‍ക്ക് പകരം വീട്ടാനുണ്ട്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും പാക്കിസ്ഥാന് മറുപടി നല്‍കും കാശ്മീര്‍ സ്വതന്ത്രമാക്കാന്‍ പോരാട്ടം തുടരുമെന്നും കാശ്മീര്‍ സ്വാതന്ത്രത്തിലൂടെ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിക്കുമെന്നും ഹാഫിസ് പറഞ്ഞു.
Post Your Comments