കൊച്ചി : രക്തദാനത്തിലൂടെ ഇന്ത്യയില്‍ 2,234 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചതായി ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയുടെ ഞെട്ടിപ്പിയ്ക്കുന്ന റിപ്പോര്‍ട്ട്.
കേരളത്തില്‍ രക്തദാനത്തിലൂടെ 89 പേര്‍ക്കാണ് എയ്ഡ്‌സ് ബാധിച്ചിട്ടുള്ളത്.
രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിച്ചവരുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഉത്തര്‍ പ്രദേശിലാണ്. 361 പേര്‍ക്കാണ് ഇത്തരത്തില്‍ എയ്ഡ്‌സ് ബാധിച്ചത്. ഗുജറത്താണ് തൊട്ടുപിന്നില്‍ 292 പേര്‍ക്ക് ഇവിടെ എയ്ഡ്‌സ് ബാധിച്ചു.
രാജ്യത്തെ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് ലഭിച്ച രക്തത്തില്‍ നിന്നാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പല രക്തബാങ്കുകളും കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടികാണിയ്ക്കുന്നത്.
രക്തം സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താനുള്ള അന്താരാഷ്ട്രനിലവാരമുള്ള ന്യൂക്ലിയിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ സാങ്കേതികവിദ്യയാണ് ലാബുകളില്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ പല ലാബുകളിലും ഈ സംവിധാനം ഇല്ലാത്തതാണ് ഇത് യഥാവിധി കണ്ടെത്താന്‍ സാധിക്കാത്തത്.,
Post Your Comments