വാഷിംഗ്ടൺ :പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ വി ദി പീപ്പിള്‍ മുഖേനെ അമേരിക്കയിലെ ഇന്ത്യക്കാര്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ നിവേദനത്തിന് മികച്ച പ്രതികരണം.ഒരു ലക്ഷം പേരുടെ പിന്തുണ ലഭിച്ചാല്‍ ഔദ്യോഗിക പ്രതികരണത്തിന് അര്‍ഹത നേടുന്ന നിവേദനത്തിന് ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ നിവേദനം വി ദി പീപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം പേരുടെ പിന്തുണ ലഭിച്ചിരുന്നു.എന്നാൽനിവേദനത്തിന് ഇപ്പോൾ മൂന്ന് ലക്ഷത്തിലധികം ഒപ്പുകളാണ് ലഭിച്ചിരിക്കുന്നത്.ഈ മാസം 21-നാണ് അമേരിക്കയിലെ ഇന്ത്യക്കാരുടെ സമൂഹം ഓണ്‍ലൈന്‍ നിവേദനം വൈറ്റ്ഹൗസിന് സമര്‍പ്പിച്ചത്.അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ പാകിസ്താന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നവരാണ്.അമേരിക്കയിലും ഇന്ത്യയിലുമടക്കം നിരവധി പൗരന്മാര്‍ പാകിസ്താന്‍ ഭീകരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് നിവേദനത്തിൽ പറയുന്നു.
നേരത്തെ പാകിസ്താനെ ഭീകരത സ്പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ സബ് കമ്മിറ്റി ചെയര്‍മാന്‍ റോഹ്രബാച്ചര്‍ ബില്ല്കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയിലെ ഇന്ത്യാക്കാർ സമർപ്പിക്കുന്ന ഓൺലൈൻ നിവേദനവും.കാശ്മീർ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ സമര്‍പ്പിച്ച് നിവേദനത്തിന്റെ പ്രാധാന്യവും ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.
Post Your Comments