
കോട്ടയം: കോട്ടയം നീലിമംഗലത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശിയായ സനല്‍ സര്‍ക്കാരാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് സനല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കേസില്‍ വനിതാ കമ്മീഷന്‍ കേസില്‍ ഇടപെടുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments