ശ്രീനഗര്‍● നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആകാശത്ത് ഉല്‍ക്ക പ്രത്യക്ഷപ്പെട്ടത് ശ്രീനഗറില്‍ പരിഭ്രാന്തി പടര്‍ത്തി. ആകാശത്തിലൂടെ വലിയ പ്രകാശത്തോടെയുള്ള ഉള്‍ക്കയുടെ പ്രയാണം കണ്ട പ്രദേശവാസികള്‍, പാകിസ്ഥാന്‍ തിരിച്ചടിയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ചതാണ് പരിഭ്രാന്തിയ്ക്കിടയാക്കിയത്.
പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്താന്‍ സാധ്യതയുള്ളതിനാല്‍ പഞ്ചാബിലേയും ജമ്മു കശ്മീരിലെയും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളെ പൂര്‍ണമയും ഒഴിപ്പിച്ച് നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. പ്രദേശത്തെ സ്കൂളുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിരിക്കുകയാണ്. പത്താന്‍കോട്ടെ സിവില്‍ ആശുപത്രിയും എന്ത് അത്യാഹിതവും നേരിടാന്‍ വേണ്ടി സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments