ന്യൂഡല്‍ഹി : ഇന്ത്യാ-പാക് അതിര്‍ത്തിയിലെ അന്തരീക്ഷം ശാന്തമല്ലാത്തതിനാല്‍ പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള എല്ലാ വിമാന സര്‍വീസുകളും പ്രധാനമന്ത്രിയുടെ ഓഫീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പാക് വ്യോമാതിര്‍ത്തിയിലൂടെ മറ്റ് രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ സര്‍വീസുകളുടെ വിവരങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ ഒന്നും തന്നെ പാകിസ്ഥാനിലേയ്ക്ക് സര്‍വീസ് നടത്തുന്നില്ല. അതേസമയം, പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ അഞ്ച് വിമാനങ്ങള്‍ ഓരോ ആഴ്ചയിലും ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഈ നിയന്ത്രണം നിലവില്‍ വന്നാല്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധം പൂര്‍ണ്ണമായും നിലയ്ക്കുന്ന സാഹചര്യത്തിലെത്തും.
Post Your Comments