India

ചൈനയ്ക്കും പേടിയായി തുടങ്ങിയോ?

ബെയ്ജിംഗ്● ഫ്രാന്‍സില്‍ ഇന്നും ഇന്ത്യ വാങ്ങുന്ന അണ്വായുധ വാഹക ശേഷിയുള്ള റാഫേല്‍ ജെറ്റുകള്‍ പാകിസ്ഥാനും ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ വിന്യസിച്ചേക്കുമെന്ന ആശങ്ക പങ്കുവച്ച് ചൈനീസ് മാധ്യമം. 36 ഇരട്ട എഞ്ചിൻ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യയുടെ അണ്വായുധ ശേഖരം വര്‍ധിച്ചുവരുന്നു എന്നതിന്റെ തെളിവാണിതെന്നും ‘ഗ്ലോബൽ ടൈംസി’ന്റെ റിപ്പോര്‍ട്ട് പറയുന്നു.

‘ചൈനീസ് ഭീഷണി’യാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആയുധ ഇറക്കുമതിയ്ക്ക് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് ബെയ്ജിംഗും ഇസ്ലാമാബാദും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

ഇന്ത്യ പാകിസ്ഥാനിൽ മിന്നൽ ആക്രമണം നടത്തിയതിന്റെ പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആക്രണത്തെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

36 റാഫേൽ യുദ്ധവിമാനങ്ങൾക്കുള്ള കരാറാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പുവച്ചത്. ആദ്യ വിമാനം ലഭിക്കാൻ മൂന്ന് വർഷമെടുക്കും. 33 ഫൈറ്റർ സ്‌കോഡ്രണ്ണുകളാണ് വ്യോമസേനയ്‌ക്കുള്ളത്. ഓരോന്നിലും 18 പോര്‍വിമാനങ്ങള്‍ വീതം ഉണ്ട്.

shortlink

Post Your Comments


Back to top button