ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസമായിരുന്നു വിമാനത്തില്‍വെച്ച് ഉപയോഗിക്കാതെ സാംസംഗിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇതിനുപിന്നാലെയാണ് സാംസംഗിന്റെ വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്. സാംസംഗിന്റെ എല്ലാ ഉപകരണങ്ങളും ഉപയോക്താക്കളെ പേടിപ്പെടുത്തുകയാണ്.
വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച വാര്‍ത്ത വൈറലായതോടെ സാംസംഗിന് തലവേദനയുമായി. യുഎസ് അധികാരികള്‍ സാംസംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിപണിയില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കുന്ന ചില ടോപ് ലോഡിംഗ് സാംസംഗ് വാഷിംഗ് മെഷീനുകളാണ് പൊട്ടിത്തെറിക്കുന്നത്. 2011 മാര്‍ച്ചിനും 2016 ഏപ്രിലിനും ഇടയ്ക്ക് നിര്‍മിച്ച വാഷിംഗ് മെഷീനുകളാണ് പൊട്ടിത്തെറിക്കുന്നതെന്നാണ് പരാതി.
കൂടുതല്‍ വസ്ത്രങ്ങള്‍ അലക്കാനുള്ളപ്പോഴും ബെഡ് ഷീറ്റ് പോലെയുള്ളവ അലക്കുമ്പോഴും സൂക്ഷിക്കണമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പിന്‍ സ്പീഡ് കുറയുമ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു മാസത്തില്‍ അധികമായി ഈ പരാതി പുറത്തുവരാന്‍ തുടങ്ങിയിട്ട്. എന്നിട്ടും കമ്പനി ഒരു പരിഹാരം കണ്ടിട്ടില്ല.
വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ സാംസംഗിനെതിരെ നിയമനടപടിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്. ടെക്സാസ്, ജോര്‍ജിയ, ഇന്‍ഡിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. ഒരു ബോംബ് പൊട്ടുന്ന ശബ്ദത്തിലാണ് സംഭവം ഉണ്ടായതെന്ന് ഉപയോക്താക്കള്‍ പറയുന്നു.
Post Your Comments