India

ഇന്ത്യന്‍ സൈനികന്‍ പാക് പിടിയില്‍

ന്യൂഡല്‍ഹി● അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഒരു ഇന്ത്യന്‍ സൈനികന്‍ പാക്കിസ്ഥാന്‍ സേനയുടെ പിടിയിലായതായി സൂചന. 37 രാഷ്ട്രീയ റൈഫിള്‍സിലെ 22 കാരനായ ചന്തു ബാബുലാല്‍ ചൌഹന്‍ ആണ് പാകിസ്ഥാന്റെ പിടിയിലായത്. ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. സൈനികനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ അസാധാരണമല്ലെന്ന് സൈന്യം അറിയിച്ചു.

അതേസമയം, ഒരു ഇന്ത്യന്‍ സൈനികനെ പാകിസ്ഥാന്‍ പിടികൂടിയതയും നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ വെടിവെപ്പിനെതിരെ പാകിസ്ഥാന്‍ റേഞ്ചേഴ്സ് നടത്തിയ പ്രത്യാക്രമണത്തില്‍ എട്ടു ഇന്ത്യന്‍ സൈനികരെ വധിച്ചതായും പാക് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. പാക്‌ സൈനികവൃത്തങ്ങളെ  ഉദ്ധരിച്ച്  ‘ദി ഡോണ്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യന്‍ സൈന്യം തള്ളി.

shortlink

Post Your Comments


Back to top button