തിരുവനന്തപുരം:സ്വാശ്രയ കോളേജ് വിഷയത്തിൽ യുഡിഎഫിനെ വിമർശിച്ച് പിസി ജോർജ്. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഇല്ലാത്ത വേവലാതി യുഡിഎഫിന് എന്തിനാണെന്നാണ് പി സി ജോർജ് ചോദിച്ചിരിക്കുന്നത്.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷൻ കിട്ടിയ കുട്ടികളോ അവരുടെ രക്ഷിതാക്കളോ ഫീസ് അധികമായിപ്പോയി എന്ന് പരാതി പറയാത്തിടത്തോളം കാലം ഈ സമരത്തിന് വലിയ പ്രസക്തി ഉണ്ടെന്ന് കരുതില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.കൂടാതെ പണം കൊടുക്കുന്നു എന്ന് പറയുന്ന ആളുകൾ ആന്ധ്രയിലും കർണ്ണാടകത്തിലുമൊക്കെയുള്ള സ്വാശ്രയ കോളേജുകളിൽ കോടികൾ മുടക്കി അഡ്‌മിഷൻ വാങ്ങും ,പിന്നെ ഇവിടെ എന്തിനാണ് ഈ നിരാഹാരസമരമെന്നും പി സി ജോർജ് ചോദിക്കുകയുണ്ടായി.കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മെരിറ്റിൽ അഡ്‌മിഷൻ നടന്നത് ഈ വർഷമാണെന്നും ആ നിലക്ക് യു ഡി എഫ് ഇങ്ങനെ സമരം ചെയ്യേണ്ട ആവശ്യകത എന്താണെന്നും പി സി ജോർജ് ചോദിച്ചു .
മുഖ്യമന്ത്രി ഇന്നലെ സഭയിൽ സംസാരിച്ച ശൈലി തീരെ ശരിയായില്ലെന്നും മുഖ്യമന്ത്രിയുടെ ഭാഷയല്ല മറിച്ച് അതൊരു പിണറായി ശൈലി ആയിപ്പോയെന്നും അത് വേണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി എന്ന നിലയിൽ സൗമ്യമായ ഭാഷ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നും പി സി ജോർജ് പറയുകയുണ്ടായി.
Post Your Comments